കോഴിക്കോട്: കോഴിക്കോട്ട് ശശി തരൂർ പങ്കെടുക്കാനിരുന്ന സെമിനാറിൽ നിന്ന് യൂത്ത്കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം.കെ. രാഘവൻ എംപി. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം ഹൈക്കമാൻഡിന് കത്തയച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെ, രാഹുൽ ഗാന്ധി എന്നിവർക്ക് അയച്ച കത്തിൽ തരൂരിനെ വിലക്കിയവർക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട്ട് തരൂർ പങ്കെടുക്കാനിരുന്ന സെമിനാറിൽ നിന്നും യൂത്ത്കോൺഗ്രസിന്റെ പിന്മാറ്റം വിവാദമായിരുന്നു. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ തീരുമാനിച്ചത്.
യൂത്ത് കോൺഗ്രസ് സെമിനാറിൽ നിന്നും പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടനയായ ജവഹർ ഫൗണ്ടേഷൻ ഏറ്റെടുത്ത് നടത്തുകയായിരുന്നു.
തരൂരിനെ വിലക്കിയ യൂത്ത്കോൺഗ്രസ് നടപടി; അന്വേഷണം ആവശ്യപ്പെട്ട് എം.കെ. രാഘവൻ എംപി
09:59 AM Nov 23, 2022 | Deepika.com