മം​ഗ​ളൂ​രൂ സ്‌​ഫോ​ട​നം; ക​ര്‍​ണാ​ട​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്

09:49 AM Nov 23, 2022 | Deepika.com
മം​ഗ​ളൂ​രൂ: ഓ​ട്ടോ സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക​യി​ലെ 18 ഇ​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്. മു​ഖ്യ​പ്ര​തി ഷാ​രി​ഖി​ന്‍റെ ബ​ന്ധു​വീ​ടു​ക​ളി​ല്‍ അ​ട​ക്ക​മാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ഡി​ജി​പി​യും മം​ഗ​ളൂ​രു​വി​ല്‍ എ​ത്തി.

ഷാ​രി​ഖ് ബോം​ബ് ഘ​ടി​പ്പി​ച്ച ബാ​ഗു​മാ​യി പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്ത് വ​ന്നി​രു​ന്നു. അ​ഞ്ചു ദി​വ​സം ഇ​യാ​ള്‍ ആ​ലു​വ​യി​ല്‍ താ​മ​സി​ച്ച​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മം​ഗ​ളൂ​രു ക​ങ്ക​നാ​ടി ടൗ​ണ്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നാ​ഗോ​രി​ക്ക് സ​മീ​പം ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ഷാ​രി​ഖ് കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന സ്‌​ഫോ​ട​ക​വ​സ്തു അ​ബ​ദ്ധ​ത്തി​ല്‍ പൊ​ട്ടി​തെ​റി​ക്കു​ക​യാ​യി​രു​ന്നു.

വ​ന്‍ സ്‌​ഫോ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.