കൊച്ചി: പെരുമ്പാവൂര്‍ വണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 7നാണ് അപകടമുണ്ടായത്. എംസി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ എതിര്‍ദിശയില്‍നിന്ന് വന്ന കാര്‍ ഇടിച്ച് കയറുകയായിരുന്നു.
മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചു; ഒരാള്‍ മരിച്ചു
09:46 AM Nov 23, 2022 | Deepika.com