ക​ത്ത് വി​വാ​ദം; ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും മേ​യ​റു​ടെ മൊ​ഴിയെടു​ക്കും

09:46 AM Nov 23, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷ​നി​ലെ ക​ത്ത് വി​വാ​ദ​ത്തി​ല്‍ മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ മൊ​ഴി ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

തി​രു​വ​ന​ന്ത​പു​രം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, ആ​രോ​പ​ണ​വി​ധേ​യ​നാ​യ കൗ​ണ്‍​സി​ല​ര്‍ ഡി.​ആ​ര്‍.​അ​നി​ല്‍ എ​ന്നി​വ​രെ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ക്കും.

മേ​യ​റു​ടെ പേ​രി​ല്‍ പു​റ​ത്ത് വ​ന്ന ക​ത്ത് കോ​ര്‍​പ​റേ​ഷ​നി​ല്‍​ത​ന്നെ ത​യാ​റാ​ക്കി​യ​താ​ണെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നി​ഗ​മ​നം. നേ​ര​ത്തെ ന​ട​ന്ന പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ത്തി​ന്‍റെ ഒ​റി​ജി​ന​ല്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ക​ത്ത് ത​യാ​റാ​ക്കാ​നു​പ​യോ​ഗി​ച്ച ക​മ്പ്യൂ​ട്ട​ര്‍, ഇ​ത് പ്ര​ച​രി​പ്പി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍​ഫോ​ണ്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക​യ​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നീ​ക്കം.