മഹാരാഷ്ട്രയിലെ നാസിക്കിൽ ഭൂചലനം; നാശനഷ്ടമില്ല

07:57 AM Nov 23, 2022 | Deepika.com
നാ​സി​ക്: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 4.28നാ​ണ് ഉ​ണ്ടാ​യ​ത്.

നാ​സി​ക്കി​ൽ നി​ന്ന് 89 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് അ​ഞ്ച് കി​ലോ മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി അ​റി​യി​ച്ചു.‌‌‌‌

കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മോ ആ​ള​പാ​യ​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.