ഇഞ്ചോടിഞ്ച്; മെ​ക്സി​ക്കോ-​പോ​ള​ണ്ട് പോരാട്ടം സമനിലയിൽ

01:44 AM Nov 23, 2022 | Deepika.com
ദോ​ഹ: ഗ്രൂ​പ്പ് സി​യി​ലെ മെ​ക്സി​ക്കോ-​പോ​ള​ണ്ട് മ​ത്സ​രം ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. 55-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി റോ​ബ​ർ​ട്ട് ലെ​വ​ന്‍​ഡോ​വ്സ്‍​കി ന​ഷ്‌​ട​പ്പെ​ടു​ത്തി​യ​ത് പോ​ള​ണ്ടി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ഗോ​ളി ഗ്വി​ല്ലെ​ർ​മൊ ഒ​ച്ചാ​വോ​യു​ടെ മാ​സ്മ​രി​ക സേ​വാ​ണ് മെ​ക്സി​ക്കോയെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഗോ​ൾ പി​റ​ന്നി​ലെ​ങ്കി​ലും ആ​ക്ര​മ​ണ​വും പ്ര​ത്യാ​ക്ര​മ​ണ​വും മ​ത്സ​ര​ത്തി​ൽ ഉ​ട​നീ​ളം ഇ​രു​ടീ​മി​ലും പ്ര​ക​ട​മാ​യി​രു​ന്നു. മെ​ക്സി​ക്കോ 4-3-3 ശൈ​ലി​യി​ലും പോ​ള​ണ്ട് 4-5-1 ശൈ​ലി​യി​ലു​മാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

നേ​ര​ത്തെ, ഗ്രൂ​പ്പ് ഡി​യി​ലെ ഡെ​ന്മാ​ർ​ക്ക്-​ടു​ണീ​ഷ്യ പോ​രാ​ട്ട​വും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ഇ​രു​ടീ​മു​ക​ളും മി​ന്നും പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത് എ​ങ്കി​ലും ഇ​രു​വ​ർ​ക്കും ഗോ​ള​ടി​ക്കാ​നാ​യി​ല്ല.