റിയാദ്: ലോകകപ്പ് ഫുട്ബോളിൽ കരുത്തരായ അർജന്റീനയ്ക്കെതിരായ വിജയം ആഘോഷിക്കാൻ സൗദി അറേബ്യ പൊതു അവധി പ്രഖ്യാപിച്ചു. ഗൂപ്പ് സിയിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അർജന്റീനയെ സൗദി വീഴ്ത്തിയത്.
സൗദിയിലെ എല്ലാ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വിദ്യാർഥികൾക്കും ബുധനാഴ്ച അവധിയായിരിക്കും.
സൗദിക്കായി 48-ാം മിനിറ്റിൽ സാലെ അൽ ഷെഹ്രിയും 53-ാം മിനിറ്റിൽ സലീം അൽ ദോസരിയുമാണ് ഗോളുകൾ കണ്ടെത്തിയത്. പത്താം മിനിറ്റിൽ മെസിയിലൂടെ അർജന്റീന ലീഡ് നേടിയ ശേഷമായിരുന്നു സൗദി വിജയം തട്ടിയെടുത്തത്.
അർജന്റീനയ്ക്കെതിരായ വിജയം ആഘോഷിക്കാൻ അവധി പ്രഖ്യാപിച്ച് സൗദി
10:35 PM Nov 22, 2022 | Deepika.com