ഭൂ​ക​ന്പം: ഇ​ന്ത്യ ഇ​ന്തോ​നേ​ഷ്യ​ക്കൊ​പ്പ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

07:21 PM Nov 22, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്തോ​നേ​ഷ്യ​യി​ൽ ഭൂ​ച​ല​ന​ത്തെ​തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​സ​ന്ധി​യു​ടെ ഈ ​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ ഇ​ന്തോ​നേ​ഷ്യ​ക്കൊ​പ്പം നി​ൽ​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

ഇ​ന്തോ​നേ​ഷ്യ​യി​ലെ ഭൂ​ച​ല​ന​ത്തി​ൽ ഉ​ണ്ടാ​യ ജീ​വ​ഹാ​നി​യി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളി​ലും ദുഃ​ഖി​ത​നാ​ണ്. ഭൂ​ച​ല​ന​ത്തി​ന്‍റെ ഇ​ര​ക​ളാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു. പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു. ഈ ​വി​ഷ​മ​സ​ന്ധി​യി​ൽ ഇ​ന്ത്യ ഇ​ന്തോ​നേ​ഷ്യ​ക്കൊ​പ്പ​മു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.