അഹമ്മദാബാദ്: രാഷ്ട്രീയ കൂടുമാറ്റങ്ങൾ തകൃതിയായി നടക്കുന്ന ഗുജറാത്തിൽ ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിൽ ചേർന്നു. ദഹേഗാം മണ്ഡലത്തിലെ മുൻ എംഎൽഎയായ കാമിനി റാത്തോഡാണ് ബിജെപിയിൽ അംഗത്വമെടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാനായി ഗുജറാത്ത് പിസിസി പ്രസിഡന്റ് ജഗദീഷ് ഠാക്കൂർ ഒരു കോടി രൂപ ആവശ്യപ്പെട്ടെന്ന് റാത്തോഡ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിമാറ്റ തീരുമാനം പ്രഖ്യാപിച്ചത്.
2012-ൽ 2297 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച റാത്തോഡ് 2017-ലെ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ ബാൽരാജ്സിൻഹ് ചൗഹാനോട് പരാജയപ്പെട്ടിരുന്നു.
ഗുജറാത്തിൽ മുൻ എംഎൽഎ കോൺഗ്രസ് വിട്ട് ബിജെപിയിൽ
03:45 PM Nov 22, 2022 | Deepika.com