യു​ക്രെ​യി​നി​ല്‍​നി​ന്ന് മ​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യു​ദ്ധ ഇ​ര​ക​ളു​ടെ പ​ദ​വി; കേ​ന്ദ്ര നി​ല​പാ​ട് തേ​ടി സു​പ്രീം​കോ​ട​തി

01:20 PM Nov 22, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: യു​ക്രെ​യി​നി​ല്‍​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യു​ദ്ധ ഇ​ര​ക​ളു​ടെ പ​ദ​വി ന​ല്‍​കു​ന്ന​തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി സു​പ്രീം​കോ​ട​തി. ന​വം​ബ​ര്‍ 29ന​കം ഇ​ത് സം​ബ​ന്ധി​ച്ച സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​കാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശം.

യു​ക്രെ​യി​നി​ല്‍​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തു​ട​ര്‍​പ​ഠ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള വി​വി​ധ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ട​പ​ടി. ഇവർക്ക് ജ​നീ​വ ക​ണ്‍​വ​ണ്‍​ഷ​ന്‍ ഉ​ട​മ്പ​ടി​പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

യു​ദ്ധ​സ​മ​യ​ത്ത് യു​ക്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഇ​വ​ര്‍​ക്ക് യു​ദ്ധ ഇ​ര​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു.

യു​ദ്ധ ഇ​ര​ക​ളു​ടെ പ​ദ​വി ല​ഭി​ച്ചാ​ല്‍ പ​ഠ​നം പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തി തി​രി​കെ​യെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേക്ക് പോ​യി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഇ​ത് സ​ഹാ​യ​ക​മാ​കു​മെന്നും ഹ​ര്‍​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചി​രു​ന്നു.