"ഞാ​ൻ ഒ​രു ഗ്രൂ​പ്പി​ന്‍റെ​യും ആ​ള​ല്ല, കോ​ൺ​ഗ്ര​സു​കാ​ര​നാ​ണ്': സ​തീ​ശ​ന്‍റെ താ​ടി​ക്ക്ത​ട്ടി ത​രൂ​ർ

12:58 PM Nov 22, 2022 | Deepika.com
കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പരോക്ഷമായി മറുപടി നല്‍കി ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ തനിക്കില്ല. ഇതുവരെയും ഒരു ഗ്രൂപ്പിന്‍റെയും ഭാഗമായിട്ടില്ല. ഗ്രൂപ്പ് ഉണ്ടാക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും തരൂർ പറഞ്ഞു.

താന്‍ കാണുന്നത് കോണ്‍ഗ്രസ് എന്ന ഒറ്റ പാര്‍ട്ടിയാണ്. താനും എ.കെ. രാഘവനുമടക്കമുള്ളവർ കോൺഗ്രസിന് വേണ്ടിയാണ് നിലനിൽക്കുന്നതെന്നും സതീശൻ പ്രതികരിച്ചു. താൻ അച്ചടക്കലംഘനം നടത്തി എന്ന പ്രതിപക്ഷ നേതാവിന്‍റെ വിമർശനത്തിന് മറുപടി ഇല്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്നാണ് തരൂരിനെ ഉന്നംവച്ച് സതീശന്‍ രാവിലെ പറഞ്ഞത്. കോൺഗ്രസിനെ തകർക്കാനുള്ള അജണ്ട ആര് നടത്തിയാലും അനുവദിക്കില്ല. അച്ചടക്കലംഘനം നടത്തുന്നവരെ വച്ചു പൊറുപ്പിക്കില്ലെന്നും മുന്നറിയിപ്പായി സതീശൻ പറഞ്ഞു.

കോൺഗ്രസിൽ എല്ലാവർക്കും ഇടമുണ്ട്. ഒരുമിച്ചുള്ള നേതൃത്വമാണ് വേണ്ടത്. ഇനി ഒരു വിഭാഗീയ നീക്കത്തിന് കോൺഗ്രസിന് ബാല്യമില്ല. സംഘടനാ കാര്യങ്ങളിൽ കെപിസിസി അധ്യക്ഷൻ പറയുന്നതിനപ്പുറം ഒന്നും പറയില്ല. മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണല്ല ഞങ്ങൾ. സൂചി വീണാൽ പൊട്ടില്ലെന്നും സതീശൻ പറഞ്ഞു.