അങ്കമാലി: കറുകുറ്റി പാലിശേരി റോഡിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. കറുകുറ്റി മരങ്ങാടത്തുനിന്നും അങ്കമാലിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ വരികയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇന്നു രാവിലെ 6.40 നാണ് അപകടം. പരിക്കേറ്റവരെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചു 15 പേർക്ക് പരിക്ക്
12:11 PM Nov 22, 2022 | Deepika.com