ചൈനയിൽ ഫാക്ടറിയിൽ തീപിടിത്തം; 36 മരണം

11:29 AM Nov 22, 2022 | Deepika.com
ബെയ്ജിംഗ്: മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 36 തൊഴിലാളികൾ മരിച്ചു. രണ്ടുപേരെ കാണാതായി.

തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് തീ പൂർണമായും അണച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.