വൈ​ദ്യു​തി​യി​ല്ലെ​ങ്കി​ലെ​ന്താ? 60,000 രൂ​പ​യു​ടെ ബി​ൽ ത​രാ​മ​ല്ലോ..!

12:00 PM Nov 22, 2022 | Deepika.com
ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​നി​ല്ലാ​ത്ത ഗ്രാ​മ​ങ്ങ​ളി​ലെ "ഉ​പ​യോക്താ​ക്ക​ൾ'​ക്ക് 60,000 രൂ​പ​യു​ടെ ബി​ൽ ന​ൽ​കി സ​ർ​ക്കാ​ർ. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ യു​പി​യി​ലെ ശാ​മ്‌​ലി ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ജി​ൻ​ജാ​ന മേ​ഖ​ല​യി​ൽ ബ​വാ​രി​യ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ വ​സി​ക്കു​ന്ന ഗ്രാ​മ​ങ്ങ​ളി​ലെ വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ടു​ക​ളി​ലാണ് വ​ൻ തു​ക​യ്ക്കു​ള്ള ബി​ൽ എ​ത്തി​യ​ത്. 2012-ൽ ​സൗ​ജ​ന്യ ക​ണ​ക്ഷ​ൻ ല​ഭി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ സ്ഥാ​പി​ച്ച മീ​റ്റ​ർ യൂ​ണി​റ്റു​ക​ൾ മാ​ത്ര​മാ​ണ് ഗ്രാ​മ​വാ​സി​ക​ൾ​ക്ക് വൈ​ദ്യു​തി​യു​മാ​യു​ള്ള ബ​ന്ധം.

ഖോ​ഖ്സ, ഡു​ഡ്‌​ലി, ദേ​ര ഭ​ഗീ​ര​നാ​ഥ്, അ​ലാ​വു​ദീ​ൻ​പൂ​ർ തു​ട​ങ്ങി വൈ​ദ്യു​തി ലൈ​നു​ക​ൾ കേ​ട്ടു​കേ​ൾ​വി മാ​ത്ര​മാ​യ ഗ്രാ​മ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്കാ​ണ് 30,000 മു​ത​ൽ 60,000 രൂ​പ വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ബി​ല്ലു​ക​ൾ ക​ഴി​ഞ്ഞ ആ​ഴ്ച്ച​ക​ളി​ൽ ല​ഭി​ച്ച​ത്. ആ​ർ​ഡി​ഒ, പ​ശ്ചി​മാ​ഞ്ച​ൽ വൈ​ദ്യു​തി ബോ​ർ​ഡ് ഓ​ഫീ​സു​ക​ളി​ൽ ഗ്രാ​മ​വാ​സി​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ മ​റു​പ​ടി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.