മൂവാറ്റുപുഴയിൽ കാർ മറിഞ്ഞ് കോളജ് വിദ്യാർഥി മരിച്ചു

10:53 AM Nov 22, 2022 | Deepika.com
കൊച്ചി: മൂവാറ്റുപുഴയിൽ കാർ മറിഞ്ഞ് കോളജ് വിദ്യാർഥി മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയൂഷ് ഗോപിയാണ് മരിച്ചത്.

തൊടുപുഴ അൽ അസർ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മൂവാറ്റുപുഴ- തൊടുപുഴ റോഡിലായിരുന്നു അപകടം.