വി​ദ്യാ​ര്‍​ഥി​നി​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം; മൂ​ന്ന് അ​ധ്യാ​പ​ക​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

10:23 AM Nov 22, 2022 | Deepika.com
കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ അ​ധ്യാ​പ​ക​ന്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​ട​ക്കം മൂ​ന്ന് അ​ധ്യാ​പ​ക​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. പ്രി​ന്‍​സി​പ്പ​ല്‍ ശി​വ​ക​ല, അ​ധ്യാ​പ​ക​രാ​യ ഷൈ​ല​ജ, ജോ​സ​ഫ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വിദ്യാര്‍ഥിനി പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തി ഇവർ പരാതി പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചു. പോക്‌സോ വകുപ്പിലെ സെക്ഷന്‍ 21 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

സംഭവം സ്‌കൂളിന്‍റെ പേരിനെ പ്രതികൂലമായി ബാധിക്കുമെന്ന് അധ്യാപകർ ഭയപ്പെട്ടിരുന്നെന്നും പോലീസ് പറഞ്ഞു.

വി​ദ്യാ​ര്‍​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ അ​ധ്യാ​പ​ക​ന്‍ കി​ര​ണ്‍ തി​ങ്ക​ളാ​ഴ്ച പി​ടി​യി​ലാ​യി​രു​ന്നു. നാ​ഗ​ര്‍​കോ​വി​ലി​ലെ ബ​ന്ധു​വീ​ട്ടി​ല്‍​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​വം​ബ​ര്‍ 16 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ച്ചി​യി​ല്‍ സ്വ​കാ​ര്യ ബ​സ് സ​മ​ര​മാ​യ​തി​നാ​ല്‍ സ്‌​കൂ​ളി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​നാ​യി എ​ത്തി​യ കി​ര​ണി​നൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ വി​ദ്യാ​ര്‍​ഥി​നി​യോ​ട് ഇ​യാ​ള്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.