ഐ​പി​എ​ൽ ക​ളി​ക്കാ​ൻ വ​ഴി തേ​ടി റൂ​ട്ട്

01:06 AM Nov 22, 2022 | Deepika.com
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ഇം​ഗ്ല​ണ്ട് സൂപ്പർ താരം ജോ ​റൂ​ട്ട്. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ഐ​പി​എ​ൽ ലേ​ല​ത്തി​ൽ താ​രം പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്‌.

സ​മ​കാ​ലി​ക ക്രി​ക്ക​റ്റി​ലെ ഇ​തി​ഹാ​സ​ങ്ങ​ളി​ലൊ​രാ​ളാ​യ റൂ​ട്ട് ഐ​പി​എ​ല്ലി​ല്‍ ഇ​തു​വ​രെ ക​ളി​ച്ചി​ട്ടി​ല്ല.
2018ലെ ​താ​ര​ലേ​ല​ത്തി​ൽ റ​ജി​സ്റ്റ​ര്‍ ചെ​യ്തെ​ങ്കി​ലും ഒ​രു ടീ​മും താ​ര​ത്തെ വി​ളി​ച്ചി​രു​ന്നി​ല്ല. ര​ണ്ട് വ​ര്‍​ഷ​മാ​യി ഇം​ഗ്ല​ണ്ട് ട്വ​ന്‍റി-20 ടീ​മി​ലും റൂ​ട്ടി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

എ​ന്നാ​ൽ ചി​ല ഐ​പി​എ​ൽ ടീമു​ക​ള്‍ ഇപ്പോൾ താ​ര​ത്തെ സ്വന്തമാക്കാൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാണ് വി​വ​രം.