മ​രു​ഭൂ​വി​ൽ ഓ​റ​ഞ്ച് വ​സ​ന്തം; സെ​ന​ഗ​ലി​നെ വീ​ഴ്ത്തി നെ​ത​ർ​ല​ൻ​ഡ്സ്

11:47 PM Nov 21, 2022 | Deepika.com
ദോ​ഹ: മ​രു​ഭൂ​വി​ലെ പ​ച്ച​പ്പു​ൽ​ത്ത​ട്ടി​ൽ ഓ​റ​ഞ്ച് വ​സ​ന്തം. ആ​ഫ്രി​ക്ക​ൻ ചാ​മ്പ്യ​ന്മാ​രാ​യ സെ​ന​ഗ​ലി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് നെ​ത​ർ​ല​ൻ​ഡ്സ് പ​രാ​ജ​യ​പ്പെ​ടു​ത്തി.

ക​ളി​തീ​രാ​ൻ അ​ഞ്ച് മി​നി​റ്റ് ശേ​ഷി​ക്കും​വ​രെ ഗോ​ൾ ര​ഹി​ത​മാ​യി​രു​ന്ന ക​ളി നെ​ത​ർ​ല​ൻ​ഡ്സ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ഡി ഗാ​പ്കോ 84 ാം മി​നി​റ്റി​ലും ഡാ​വി ക്ലാ​സ​ൻ ഇ​ഞ്ചു​റി ടൈ​മി​ലും ഡ​ച്ച് ടീ​മി​നാ​യി വ​ല​കു​ലു​ക്കി.

ക​ളി​യി​ൽ ര​ണ്ട് ത​വ​ണ​യാ​ണ് ഡ​ച്ചു​കാ​ർ ഓ​ൺ​ടാ​ർ​ഗ​റ്റി​ലേ​ക്ക് പ​ന്ത് പാ​യി​ച്ച​ത്. ര​ണ്ട് ത​വ​ണ​യും ല​ക്ഷ്യം ക​ണ്ടു. എ​ന്നാ​ൽ ഗോ​ളെ​ന്നു​റ​ച്ച നാ​ല് ഷോ​ട്ടു​ക​ൾ സെ​ന​ഗ​ൽ എ​തി​ർ​പോ​സ്റ്റി​ലേ​ക്ക് തൊ​ടു​ത്തെ​ങ്കി​ലും ഓ​റ​ഞ്ച് ഗോ​ൾ കീ​പ്പ​ർ സൂ​പ്പ​ർ സേ​വു​മാ​യി ആ​ഫ്രി​ക്ക​ൻ സിം​ഹ​ങ്ങ​ളെ ത​ട​ഞ്ഞു.

ഇ​തോ​ടെ തോ​ൽ​വി​യ​റി​യാ​തെ തു​ട​ർ​ച്ച​യാ​യ 16 ാം മ​ത്സ​ര​മാ​ണ് ലൂ​യി​സ് വാ​ൻ ഗാ​ളി​ന്‍റെ കു​ട്ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.