എ​യ​ര്‍ സു​വി​ധ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​ഴി​വാ​ക്കി കേ​ന്ദ്രം

10:22 PM Nov 21, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ​ത്തു നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്കു​ള്ള എ​യ​ര്‍ സു​വി​ധ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​ഴി​വാ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ർ. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യി എ​യ​ര്‍ സു​വി​ധ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്ത​ണ​മാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഇ​ത് ഒ​ഴി​വാ​ക്കി. ന​വം​ബ​ര്‍ 21 രാ​ത്രി 12 മു​ത​ല്‍ ന​ട​പ​ടി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇ​തു​സം​ബ​ന്ധി​ച്ച് പു​തു​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​താ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന നി​ര​ക്കി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്ന പ​ക്ഷം ഇ​ത് പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.