ദോഹ: ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ട് വരവറിയിച്ചത് ഗോളിൽ ആറാടി. ഇറാനെ രണ്ടിനെതിരെ ആറുഗോളുകൾക്ക് ഇംഗ്ലണ്ട് തകർത്തുവിട്ടു. ഇംഗ്ലണ്ടിനായി ബുക്കായോ സാക്ക ഇരട്ട ഗോൾ നേടിയപ്പോൾ ജുഡ് ബെലിംഗാം, റഹിം സ്റ്റെർലിംഗ്, മാർകസ് റാഷ്ഫോർഡ്, ജാക് ഗ്രീലിഷ് എന്നിവർ ഓരോ ഗോൾ നേടി.
മുന്നേറ്റനിരയിൽ ഹാരി കെയ്ൻ ഒഴിച്ച് എല്ലാവരും തന്നെ ഗോൾ കണ്ടെത്തി. മെഹ്തി തരേമിയാണ് ഇറാന്റെ ആശ്വാസ ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിലായിരുന്ന ഇംഗ്ലീഷുകാർ രണ്ടാം പകുതിയിൽ ഗോൾ എണ്ണം ആറാക്കി.
ആദ്യ പകുതിയിൽ സമ്പൂർണ ഇംഗ്ലീഷ് ആധിപത്യമാണ് കണ്ടത്. ഒരിക്കൽപോലും ഇറാന് ഇംഗ്ലീഷ് ബോക്സിലേക്ക് എത്തിനോക്കാനായില്ല.
ഖത്തറിൽ ആറാടി ഇംഗ്ലീഷ് കൗമാരം; ഇറാനെ ആറുഗോളുകൾക്ക് തകർത്തുവിട്ടു
09:53 PM Nov 21, 2022 | Deepika.com