യു​ണൈ​റ്റ​ഡി​ലെ ത​ർ​ക്ക​ങ്ങ​ൾ പോ​ർ​ച്ചു​ഗ​ലി​നെ ബാ​ധി​ക്കി​ല്ല: റൊ​ണാ​ൾ​ഡോ

04:40 PM Nov 21, 2022 | Deepika.com
ദോ​ഹ: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ലെ ത​ർ​ക്ക​ങ്ങ​ൾ ലോ​ക​ക​പ്പി​ൽ പോ​ർ​ച്ചു​ഗ​ൽ ടീ​മി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. ത​ന്നെ യു​ണൈ​റ്റ​ഡ് വ​ഞ്ചി​ച്ച​താ​യും മാ​നേ​ജ​ർ എ​റി​ക് ടെ​ൻ ഹാ​ഗി​നോ​ട് ത​നി​ക്ക് “ബ​ഹു​മാ​ന​മി​ല്ലെ​ന്നും” റൊ​ണാ​ൾ​ഡോ പ​റ​ഞ്ഞു.

ലോ​ക​ക​പ്പി​ലെ പോ​ർ​ച്ചുഗ​ലി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​റ്റു​ള്ള​വ​ർ എ​ന്ത് ചി​ന്തി​ക്കു​മെ​ന്ന് താ​ൻ ആ​ലോ​ചി​ക്കാ​റി​ല്ല. ത​നി​ക്ക് സം​സാ​രി​ക്ക​ണ​മെ​ന്ന് തോ​ന്നു​മ്പോ​ൾ സം​സാ​രി​ക്കും.

ക​ളി​ക്കാ​ർ​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ എ​ങ്ങ​നെ​യു​ള്ള​യാ​ളാ​ണെ​ന്ന് അ​റി​യാം. വി​വാ​ദ അ​ഭി​മു​ഖം ഒ​രി​ക്ക​ലും പോ​ർ​ച്ചു​ഗ​ൽ ഡ്ര​സിം​ഗ് റൂ​മി​നെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ഞ്ച് ത​വ​ണ ബ​ല​ൻ​ദി​യോ​ർ പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ള്ള സൂ​പ്പ​ർ താ​രം പ​റ​ഞ്ഞു.