കൊറിയർ വഴി ലഹരിക്കടത്ത്: 319 എൽഎസ്ഡി സ്റ്റാന്പുകൾ പിടികൂടി

07:21 PM Nov 21, 2022 | Deepika.com
കോഴിക്കോട്: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. പ്രൊഫഷണൽ കൊറിയറിലെത്തിയ 319 എൽഎസ്ഡി സ്റ്റാന്പുകളാണ് പോലീസ് പിടികൂടിയത്. 10 ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്.

സംഭവത്തിൽ കുണ്ടായിത്തോട് സ്വദേശി സൽമാൻ എന്നയാൾ പിടിയിലായി. ഇയാൾ തമിഴ്നാട്ടിൽ നിന്ന് എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.