ഇടുക്കിയിൽ ഒറ്റയാന്‍റെ ആക്രമണം; കർഷകന് ദാരുണാന്ത്യം

11:54 AM Nov 21, 2022 | Deepika.com
കട്ടപ്പന: ഇടുക്കി ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്.

ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സാമുവലിനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.