പെ​രി​യ കേ​സി​ലെ പ്ര​തി​ക്ക് സു​ഖ​ചി​കി​ത്സ; ജ​യി​ല്‍ സൂ​പ്ര​ണ്ട് നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി

07:18 PM Nov 21, 2022 | Deepika.com
ക​ണ്ണൂ​ര്‍; പെ​രി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി പീ​താം​ബ​ര​ന് ച​ട്ടം ലം​ഘി​ച്ച് ആ​യു​ര്‍​വേ​ദ ചി​കി​ത്സ. കോ​ട​തി അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് 40 ദി​വ​സ​ത്തെ കി​ട​ത്തി ചി​കി​ത്സ ന​ല്‍​കി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ട് സി​ബി​ഐ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണം. ചൊ​വ്വാ​ഴ്ച നേ​രി​ട്ട് ര​ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ര്‍​ദേ​ശം.

കഴിഞ്ഞ ഒക്ടോബര്‍ 14ന് ​ആ​ണ് പെ​രി​യ കേ​സി​ലെ ഒ​ന്നാം​പ്ര​തി​യും സി​പി​എം നേ​താ​വു​മാ​യ പീ​താം​ബ​ര​ന് ചി​കി​ത്സ ന​ല്‍​കാ​ന്‍ ജ​യി​ല്‍ ഡോ​ക്ട​റോ​ട് സൂ​പ്ര​ണ്ട് ഉ​ത്ത​ര​വി​ട്ട​ത്. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ഡോ​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

ഇ​തി​നു പി​ന്നാ​ലെ കോ​ട​തി അ​നു​മ​തി ഇ​ല്ലാ​തെ​ത​ന്നെ ജ​യി​ല്‍ സൂ​പ്ര​ണ്ട് സ്വ​ന്തം നി​ല​യ്ക്ക് രൂ​പീ​ക​രി​ച്ച മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് പ്ര​തി​ക്ക് ചി​കി​ത്സ ന​ല്‍​കു​ക​യാ​യി​രു​ന്നു.

ന​ടു​വേ​ദ​ന​യും മ​റ്റ് ചി​ല അ​സു​ഖ​ങ്ങ​ളും ഉ​ള്ള​തി​നാ​ലാ​ണ് കി​ട​ത്തി ചി​കി​ത്സ വേ​ണ​മെ​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് റി​പ്പോ​ര്‍​ട്ട് കൊ​ടു​ത്ത​തെ​ന്നാ​ണ് വി​വ​രം.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത്‌​ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് പീ​താം​ബ​ര​ന്‍. 2019 ഫെ​ബ്രു​വ​രി 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കാ​സ​ര്‍​ഗോ​ഡ് ക​ല്യോ​ട്ട് കൂ​രാ​ങ്ക​ര റോ​ഡി​ല്‍​വ​ച്ച് അ​ക്ര​മി​ക​ള്‍ ബൈ​ക്ക് ത​ട​ഞ്ഞ് യു​വാ​ക്ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൃ​പേ​ഷ് സം​ഭ​വ​സ്ഥ​ല​ത്തും ശ​ര​ത്‌​ലാ​ല്‍ മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ​യും മ​രി​ച്ചു.