കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുംബ സന്ദർശക വിസ അനുവദിക്കുന്നത് പുനരാരംഭിച്ചു. ഇത് സംബന്ധിച്ച് കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ആദ്യ ഘട്ടത്തിൽ ഭാര്യ, കുട്ടികൾ എന്നിവർക്കും തുടർന്ന് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമാണ് വിസ അനുവദിക്കുക.
കുട്ടികളെ കൊണ്ടുവരുന്നതിനായി മാതാപിതാക്കൾക്ക് സാധുവായ റെസിഡൻസി ഉണ്ടായിരിക്കണമെന്നും പ്രൊഫഷണലുകൾക്ക് ചുരുങ്ങിയ ശമ്പള പരിധി വ്യവസ്ഥ ബാധകമായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു. കുടുംബ വിസ ലഭിക്കാനുള്ള ശമ്പള പരിധി 500 ദിനാറായി ഉയർത്തിയതായാണ് സൂചന.
അതേസമയം, ഇറാൻ, പാക്കിസ്ഥാൻ, യെമൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യക്കാർക്ക് കുടുംബ വിസ അനുവദിക്കുന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല.
കുവൈറ്റിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; കുടുംബ സന്ദർശക വിസ പുനഃരാരംഭിച്ചു
04:41 AM Nov 21, 2022 | Deepika.com