കണ്ണൂർ: തലശേരി ഇടയിൽ പീടികയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. വടക്കുമ്പാട് ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാഷ്ട്രീയ അക്രമം അല്ലെന്നാണ് പ്രാഥമിക നിഗമനം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
തലശേരിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; ഗുരുതരപരിക്ക്
02:29 AM Nov 21, 2022 | Deepika.com