പ​രി​ക്കി​ന്‍റെ പി​ടി​യി​ൽ ബെ​ൽ​ജി​യ​വും; ലു​ക്കാ​ക്കു​വി​ന് ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ന​ഷ്‌​ട​മാ​കും

01:00 AM Nov 21, 2022 | Deepika.com
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ പ​രി​ക്കി​ന്‍റെ ക​ളി തു​ട​രു​ന്നു. ബെ​ൽ​ജി​യം ഗോ​ൾ മെ​ഷീ​ൻ റൊ​മേ​ലു ലു​ക്കാ​ക്കു​വി​ന് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങൾ ന​ഷ്‌​ട​മാ​കും. ഹാം​സ്ട്രിംഗ് ഇ​ഞ്ചു​റി കാ​ര​ണം വി​ശ്ര​മ​ത്തി​ലാ​യ സൂ​പ്പ​ർ സ്ട്രൈ​ക്ക​റി​ന്‍റെ സേ​വ​നം ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ല​ഭി​ക്കി​ല്ലെ​ന്നും ക്രൊ​യേ​ഷ്യ​ക്കെ​തി​രാ​യ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ താ​രം തി​രി​ച്ചെ​ത്തു​മെ​ന്നും ടീം ​അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഖ​ത്ത​റി​ൽ എ​ത്തി​യെ​ങ്കി​ലും താ​രം പ​രി​ശീ​ല​ന സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. പൂ​ർ​ണ​മാ​യി ഫി​റ്റ് അല്ലായി​രു​ന്നി​ട്ടും ലു​ക്കാ​ക്കു​വി​നെ കോ​ച്ച് മാ​ർ​ട്ടി​ന​സ് ഖ​ത്ത​റി​ലേ​ക്ക് കൂ​ട്ടു​ക​യാ​യി​രു​ന്നു. ബെ​ൽ​ജി​യ​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും ടോ​പ് സ്കോ​റ​റാ​ണ് ലു​ക്കാ​ക്കു. 102 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 68 ഗോ​ളു​ക​ളാ​ണ് ലു​ക്കാ​ക്കു നേ​ടി​യ​ത്.

ലോ​ക റാ​ങ്കിംഗി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ബെ​ൽ​ജി​യ​ത്തി​ന്‍റെ ഗ്രൂ​പ്പ് എ​ഫി​ലെ എ​തി​രാ​ളി​ക​ൾ കാ​ന​ഡ, ക്രൊ​യേ​ഷ്യ, മൊ​റോ​ക്കോ എ​ന്നി​വ​രാ​ണ്.