തിരുവനന്തപുരം: ഖത്തറിൽ നടക്കുന്നത് കേരളത്തിന്റെ കൂടി ലോകകപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളി പ്രവാസികളുടെ വിയര്‍പ്പിന്റെ കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കം. ആ അര്‍ഥത്തില്‍ കേരളത്തിന്റെ കൂടി ലോകകപ്പാണിതെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.
ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആവേശകരമായ കാര്യമാണ്. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിര്‍മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അവരുടെ വിയര്‍പ്പിന്റെയും കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കം. ആ അര്‍ഥത്തില്‍ കേരളത്തിന്റെ കൂടി ലോകകപ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച് ഏറ്റവും സന്തോഷത്തോടു കൂടി ഈ ലോകകപ്പ് ഏവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ഖത്തറിൽ കേരളത്തിന്റെ ലോകകപ്പ്: ആശംസകളുമായി മുഖ്യമന്ത്രി
06:15 PM Nov 20, 2022 | Deepika.com