ചി​ഹ്നം സ്വ​ന്ത​മാ​ണെ​ന്ന് രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ൾ ക​രു​ത​രു​തെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

01:22 AM Nov 20, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം എ​ല്ലാ​യ്പ്പോ​ഴും സ്വ​ന്ത​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നു രാ​ഷ്‌ട്രീയ ​ക​ക്ഷി​ക​ൾ ക​രു​ത​രു​തെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ക​ക്ഷി​ക​ളു​ടെ പ്ര​ക​ട​നം മോ​ശ​മാ​യാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​കാ​ശം ന​ഷ്ട​മാ​കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഉ​ദ്ദ​വ് താ​ക്ക​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശി​വ​സേ​ന​യു​ടെ ചി​ഹ്ന​മാ​യി ദീ​പ​ശി​ഖ അ​നു​വ​ദി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രേ സ​മ​താ പാ​ർ​ട്ടി സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ​യും ജ​സ്റ്റീ​സ് സു​ബ്ര​ഹ്മ​ണ്യം പ്ര​സാ​ദും അ​ട​ങ്ങു​ന്ന ബ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം.