സി​ഡ്നി ഏ​ക​ദി​ന​ത്തി​ലും ഓ​സീ​സി​ന് ജ​യം; പ​ര​മ്പ​ര

05:19 PM Nov 19, 2022 | Deepika.com
സി​ഡ്നി: ട്വ​ന്‍റി-20, ഏ​ക​ദി​ന ലോ​ക​ചാ​മ്പ്യ​ൻ​മാ​രാ​യ ഇം​ഗ്ല​ണ്ടി​നെ വീ​ഴ്ത്തി ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ 72 റ​ൺ​സി​ന്‍റെ മി​ന്നും ജ​യ​മാ​ണ് ഓ​സീ​സ് നേ​ടി​യ​ത്. ആ​ദ്യ ഏ​ക​ദി​ന​ത്തി​ലും വി​ജ​യി​ച്ച ഓ​സീ​സ് മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി.

ഓ​സീ​സ് ഉ​യ​ര്‍​ത്തി​യ 281 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഇം​ഗ്ല​ണ്ട് 38.5 ഓ​വ​റി​ല്‍ 208 റ​ണ്‍​സ് നേ​ടി ഓ​ൾ​ഔ​ട്ടാ​യി. സാം ​ബി​ല്ലിം​ഗ്സ് (71), ജ​യിം​സ് വി​ൻ​സ് (60) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി പോ​രാ​ട്ടം ഇം​ഗ്ല​ണ്ടി​നെ ജ​യ​ത്തി​ൽ എ​ത്തി​ച്ചി​ല്ല.

ഓ​സ്ട്രേ​ലി​യ​ക്ക് വേ​ണ്ടി മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്കും ആ​ദം സാം​പ​യും നാ​ല് വീ​തം വി​ക്ക​റ്റു​ക​ൾ പി​ഴു​തു. ജോ​ഷ് ഹേ​സി​ൽ​വു​ഡി​ന് ര​ണ്ടു വി​ക്ക​റ്റ് ല​ഭി​ച്ചു. സ്റ്റാ​ർ​ക്കാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് സ്റ്റീ​വ് സ്മി​ത്ത് (94), മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ (58), മി​ച്ച​ൽ മാ​ർ​ഷ് (50) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​നാ​യി സ്പി​ന്ന​ർ ആ​ദി​ൽ റ​ഷീ​ദ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ക്രി​സ് വോ​ക്സ്, ഡേ​വി​ഡ് വി​ല്ലി എ​ന്നി​വ​ർ ര​ണ്ടു​വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.