വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: കേ​ര​ള​ത്തി​ന് ആ​ദ്യ പ​രാ​ജ​യം

05:16 PM Nov 19, 2022 | Deepika.com
ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ദ്യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി കേ​ര​ളം. എ​ലീ​റ്റ് ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ആ​ന്ധ്ര പ്ര​ദേ​ശ് കേ​ര​ള​ത്തെ 76 റ​ൺ​സി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ആ​ന്ധ്ര ഉ​യ​ർ​ത്തി​യ 260 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കേ​ര​ള​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ് 44.1 ഓ​വ​റി​ൽ 183 റ​ൺ​സി​ന് അ​വ​സാ​നി​ച്ചു.

ടോ​സ് നേ​ടി ആ​ന്ധ്ര​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ച കേ​ര​ളം മി​ക​ച്ച രീ​തി​യി​ലാ​ണ് ബൗ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. 19.2 ഓ​വ​റി​ൽ 94-3 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ആ​ന്ധ്ര​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത് ഹ​നു​മ വി​ഹാ​രി(46), അ​ഭി​ഷേ​ക് റെ​ഡ്ഡി(31) എ​ന്നി​വ​രാ​ണ്. കേ​ര​ള​ത്തി​നാ​യി ഫൈ​സ​ൽ ഫാ​നൂ​സ്, സി​ജോ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി. അ​ഖി​ൽ സ്ക​റി​യ, അ​ക്ഷ​യ് ച​ന്ദ്ര​ൻ, എ​ൻ. ബേ​സി​ൽ എ​ന്നി​വ​രും വി​ക്ക​റ്റ് നേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ ഓ​പ്പ​ണിം​ഗ് ബാ​റ്റ​ർ​മാ​ർ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ടീം ​സ​മ്മ​ർ​ദ​ത്തി​ലാ​യി. പി. ​രാ​ഹു​ൽ(1), രോ​ഹ​ൻ കു​ന്നു​മ്മ​ൽ(7), വ​ത്സ​ൽ ഗോ​വി​ന്ദ്(6) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി​യെ​ങ്കി​ലും നാ​യ​ക​ൻ സ​ച്ചി​ൻ ബേ​ബി(35) ന​ന്നാ​യി പൊ​രു​തി. 41 റ​ൺ​സെ​ടു​ത്ത അ​ക്ഷ​യ് ച​ന്ദ്ര​ൻ മ​ധ്യ​നി​ര​യി​ൽ മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യം അ​ക​ന്ന് നി​ന്നു.

23.3 ഓ​വ​റി​ൽ 89-5 എ​ന്ന നി​ല​യി​ൽ പ​രു​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ പോ​രാ​ട്ടം 44.1 ഓ​വ​റി​ൽ അ​വ​സാ​നി​ച്ചു. ആ​ന്ധ്ര​യ്ക്കാ​യി ബി. ​അ​യ്യ​പ്പ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി‌.

14 പോ​യി​ന്‍റു​ള്ള കേ​ര​ളം നി​ല​വി​ൽ ഗ്രൂ​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. മി​ക​ച്ച റ​ൺ​നി​ര​ക്കി​ൽ നേ​ടി​യ വി​ജ​യ​ത്തോ​ടെ 14 പോ​യി​ന്‍റി​ലേ​ക്ക് എ​ത്തി​യ ആ​ന്ധ്ര​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.