തിരുവനന്തപുരം: കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം കോർപറേഷനിൽ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ബഹളം. മേയര്‍ ആര്യ രാജേന്ദ്രന് യോഗത്തില്‍ അധ്യക്ഷത വഹിക്കരുതെന്ന ആവശ്യമുയര്‍ത്തി യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
മേയര്‍ ഗോബാക്ക് മുദ്രാവാക്യമുയര്‍ത്തിയും കരിങ്കൊടിയും ബാനറും ഉയര്‍ത്തിയുമാണ് പ്രതിഷേധം. മേയര്‍ എത്തുന്നതിന് മുമ്പുതന്നെ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം തുടങ്ങിയിരുന്നു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇത് തടഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ കൈയാങ്കളിയുണ്ടായി.
ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ കത്ത് പരിഗണിച്ചാണ് മേയര്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്.
തിരു.കോർപറേഷനിൽ പ്രതിഷേധം; യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍
06:43 PM Nov 19, 2022 | Deepika.com