മരിച്ച രണ്ടുപേരും അഗ്നിശമനസേനയിലെ അംഗങ്ങളാണ്. ലാറ്റം എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 നിയോ വിമാനമാണ് റണ്‍വേയില്‍ വെച്ച് ട്രക്കുമായി കൂട്ടിയിടിച്ചത്.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. 102 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. നിലവില്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.