പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം: മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സ്

04:28 PM Nov 19, 2022 | Deepika.com
ബം​ഗ​ളൂ​രു: കോ​ള​ജി​ലെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക്കി​ടെ പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ര്യ​ൻ, ദി​ന​ക​ർ, റി​യ ര​വി​ച​ന്ദ്ര എ​ന്നി​വ​രെ​യാ​ണ് ബം​ഗ​ളൂ​രു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഗു​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ ഇ​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട‌​യ‌​ച്ചു.

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ ന​ട​ന്ന ഘോ​ഷ‌​യാ​ത്ര​യ്ക്കി​ടെ​ വിദ്യാർഥികൾ തങ്ങളുടെ ഇഷ്ട ഐപിഎൽ ടീമുകൾക്കായി മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനിടെയാണ് പ്രതികൾ പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ച ശേ​ഷം "ജ​യ് ഹി​ന്ദ്', "ജ​യ ക​ർ​ണാ​ട​ക' തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ചൊ​ല്ലാ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​തോ​ടെ ഏ​വ​രും പി​രി​ഞ്ഞ് പോ​യി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ‌​ടെ പോ​ലീ​സ് കേ​സെ‌​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ ഭീ​ക​ര​വാ​ദ​ബ​ന്ധം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ത​മാ​ശ​യ്ക്ക് വേ​ണ്ടി​യാ​ണ് പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.