ഭോപ്പാൽ: ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ മകൻ കസ്റ്റഡിയിൽ. മധ്യപ്രദേശിലെ ഭർവാനി സ്വദേശിയായ അനിൽ പവാർ(27) ആണ് അറസ്റ്റിലായത്.
പവാറിന്റെ പിതാവ് ഛഗൻ പവാർ കൊല്ലപ്പെട്ട നവംബർ 10-ലെ വാഹനാപകടം ആസൂത്രിതമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സ്വത്തുതർക്കം മൂലം പിതാവുമായി ശത്രുതയിലായിരുന്ന പവാർ, 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് ആനുകൂല്യം സ്വന്തമാക്കാൻ മൂന്ന് സുഹൃത്തുകൾക്കൊപ്പം ചേർന്നാണ് കുറ്റകൃത്യം നിർവഹിച്ചതെന്ന് പോലീസ് പറഞ്ഞു.
നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തിയതായും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അധികൃതർ അറിയിച്ചു.
ഇൻഷുറൻസ് തുകയ്ക്കായി പിതാവിനെ കൊലപ്പെടുത്തിയ മകൻ പിടിയിൽ
04:27 PM Nov 19, 2022 | Deepika.com