ക​ക്കൂ​സ് വെ​ട്ടാ​ന്‍ പോ​യാ​ലും അ​ഭി​മാ​നം; വീ​ണ്ടും ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി പ്രി​യ വ​ര്‍​ഗീ​സ്

12:12 PM Nov 19, 2022 | Deepika.com
കൊ​ച്ചി: നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​നു വേ​ണ്ടി കു​ഴി​യ​ല്ല ക​ക്കൂ​സ് വെ​ട്ടാ​ന്‍ പോ​യാ​ലും അ​ഭി​മാ​ന​മെ​ന്ന് വീ​ണ്ടും പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. പ്ര​സ്താ​വ​ന​യി​ല്‍​നി​ന്ന് ഒ​രി​ഞ്ചു​പോ​ലും പി​ന്നോ​ട്ടി​ല്ലെ​ന്നും പ്രി​യ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ ഈ ​പ​രാ​മ​ര്‍​ശ​മു​ള്ള പോ​സ്റ്റ് പി​ന്‍​വ​ലി​ച്ച​ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​കു​മെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ പ​റ​ഞ്ഞ​പ്പോ​ഴാ​ണെ​ന്നും കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

എ​ല്‍​എ​സ്എ​സ് കോ​ര്‍​ഡി​നേ​റ്റ​റാ​യി കു​ഴി​വെ​ട്ടാ​ന്‍ പോ​യ​തി​നെ അ​ധ്യാ​പ​ന​പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു പ്രി​യ വ​ര്‍​ഗീ​സി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ കോ​ട​തി പ​രാ​മ​ര്‍​ശം. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യു​ള്ള നി​യ​മ​നം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വി​മ​ര്‍​ശ​നം.

ഇ​തി​നു പി​ന്നാ​ലെ പ്രി​യ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ടി​രു​ന്നെ​ങ്കി​ലും വി​വാ​ദ​മാ​യ​തോ​ടെ പി​ന്‍​വ​ലി​ച്ചി​രു​ന്നു.