സോൾ: ജപ്പാൻ തീരത്തിന് സമീപം പതിച്ച ഭൂഖണ്ഡാനന്തര മിസൈലിന്റെ വിക്ഷേപണ ചടങ്ങിനിടെ ഉത്തര കൊറിയൻ കാമറാക്കണ്ണുകൾക്ക് മുന്നിൽ വ്യക്തമായ മുന്നൊരുക്കത്തോടെ പ്രത്യക്ഷപ്പെട്ട് കിം തലമുറയിലെ "രഹസ്യ' അംഗം. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ കൈപിടിച്ച് സൈനിക കേന്ദ്രത്തിലെ ചടങ്ങിൽ പങ്കെടുത്ത അദേഹത്തിന്റെ "മകൾ' ആണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്.
കുടുംബ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്ന കിം ജോംഗ് ഉൻ ആദ്യമായാണ് കുട്ടിയെ പൊതുവേദിയിൽ അവതരിപ്പിക്കുന്നത്. കിമ്മിന് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉള്ളതായി അഭ്യൂഹങ്ങളുണ്ടെങ്കിലും രാജ്യത്ത് കടുത്ത മാധ്യമനിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭ്യമല്ല.
കൗമാരക്കാരിയായ മകളെ പൊതുവേദിയിൽ കൊണ്ടുവന്നത് ഭാവിയിലെ തലമുറമാറ്റ നീക്കങ്ങളുടെ മുന്നൊരുക്കത്തിന് വേണ്ടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.
കൊറിയയുടെ ഭാവി നേതാവ്? കിം തലമുറയിലെ "രഹസ്യ' അംഗം പൊതുവേദിയിൽ
10:41 AM Nov 19, 2022 | Deepika.com