ക​ത്ത് വി​വാ​ദം; തി​രു. ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന് പ്ര​ത്യേ​ക കൗ​ൺ​സി​ൽ യോ​ഗം

07:53 AM Nov 19, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ത്ത് വി​വാ​ദ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന് പ്ര​ത്യേ​ക കൗ​ൺ​സി​ൽ യോ​ഗം ചേ​രും. മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നാ​ണ് വൈ​കു​ന്നേ​രം നാ​ലി​ന് കൗ​ൺ​സി​ൽ യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ജെ​പി ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ന​ൽ​കി​യ ക​ത്ത് പ​രി​ഗ​ണി​ച്ചാ​ണ് പ്ര​ത്യേ​ക കൗ​ൺ​സി​ൽ വി​ളി​ച്ച​ത്. അ​തേ​സ​മ​യം, പ്ര​ത്യേ​ക കൗ​ൺ​സി​ൽ യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ നി​ന്ന് മേ​യ​റെ വി​ല​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യം സി​പി​എം ത​ള്ളി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക കൗ​ൺ​സി​ലി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ണ്ട്.

ന​വം​ബ​ർ 22ന് ​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ അ​തി​ന് ര​ണ്ട് ദി​വ​സം മു​ൻ​പേ മേ​യ​ർ പ്ര​ത്യേ​ക കൗ​ൺ​സി​ൽ വി​ളി​ച്ചു