"മ​ഹാ വി​കാ​സ് അ​ഘാ​ഡി ത​ക​രി​ല്ല; എ​ന്നാ​ൽ ഇ​ത് ന​ല്ല സൂ​ച​ന​യ​ല്ല'

01:58 AM Nov 19, 2022 | Deepika.com
മും​ബൈ: കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​വ​ർ​ക്ക​ർ പ​രാ​മ​ർ​ശ​​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശി​വ​സേ​ന (ഉ​ദ്ധ​വ് താ​ക്ക​റെ) മു​ഖ്യ വ​ക്താ​വ് സ​ഞ്ജ​യ്‌ റാ​വ​ത്ത് എം​പി. സ​വ​ർ​ക്ക​റി​നെ​തി​രാ​യ രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന മ​ഹാ വി​കാ​സ് അ​ഘാ​ഡി സ​ഖ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് സ​ഞ്ജ​യ്‌ റാ​വ​ത്ത് പ​റ​ഞ്ഞു.

രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം മ​ഹാ വി​കാ​സ് അ​ഘാ​ഡി സ​ഖ്യ​ത്തെ ത​ക​ർ​ക്കി​ല്ല. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന തീ​ർ​ച്ച​യാ​യും സ​ഖ്യ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​ക്കും. ഇ​ത് ന​ല്ല സൂ​ച​ന​യ​ല്ല - സ​ഞ്ജ​യ് റാ​വ​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്‌ട്ര​യി​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് സ​വ​ര്‍​ക്ക​റെ രാ​ഹു​ല്‍ ഗാ​ന്ധി വി​മ​ര്‍​ശി​ച്ച​ത്. മ​ഹാ​ത്മാ ഗാ​ന്ധി, ജവഹർ ലാൽ നെ​ഹ്‌​റു, സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ല്‍ തു​ട​ങ്ങി​യ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളെ സ​വ​ര്‍​ക്ക​ര്‍ ഒ​റ്റു​കൊ​ടു​ത്തു​വെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം. സ​വ​ര്‍​ക്ക​ര്‍ എ​ഴു​തി​യ ക​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം.