വ​ട​ക്ക​ഞ്ചേ​രി ബ​സ് അ​പ​ക​ടം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കും പി​ഴ​വു​ണ്ടാ​യെ​ന്ന് റി​പ്പോ​ർ​ട്ട്

11:07 PM Nov 18, 2022 | Deepika.com
പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി ടൂ​റി​സ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കും പി​ഴ​വു​ണ്ടാ​യെ​ന്ന് റി​പ്പോ​ർ​ട്ട്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ പി​ഴ​വും ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​മ്പ് കെ​എ​സ്ആ​ര്‍​ടി​സി യാ​ത്ര​ക്കാ​ര​നെ ഇ​റ​ക്കി​യി​രു​ന്നു. യാ​ത്ര​ക്കാ​ര​നെ ഇ​റ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി വേ​ഗം കു​റ​ച്ചെ​ങ്കി​ലും സി​ഗ്ന​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. അ​പ​ക​ട​സ​മ​യ​ത്ത് കെ​എ​സ്ആ​ർ​ടി​സി​യു​ടെ വേ​ഗം 10 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു. ടൂ​റി​സ്റ്റ് ബ​സി​ന്‍റേ​ത് 97 കി​ലോ​മീ​റ്റ​റും. യാ​ത്ര​ക്കാ​ര​നെ ഇ​റ​ക്കാ​ൻ കെ​എ​സ്ആ​ര്‍​ടി​സി വേ​ഗം കു​റ​ച്ച​പ്പോ​ൾ അ​മിത വേ​ഗ​ത​യി​ൽ എ​ത്തി​യ ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ 48 പേ​ജു​ള്ള ആ​ർ​ടി​ഒ​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ​ക്ക് കൈ​മാ​റി. ടൂ​റി​സ്റ്റ് ബ​സി​ന്‍റെ അ​മി​ത വേ​ഗ​ത​യും ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യും ത​ന്നെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. തൊ​ട്ടു​മു​ന്നി​ൽ പോ​കു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യ അ​ക​ലം ടൂ​റി​സ്റ്റ് ബ​സ് പാ​ലി​ക്കാ​ത്ത​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി.

വേ​ഗ​ത കു​റ​യ്ക്കും മു​മ്പ് കെ​എ​സ്ആ​ര്‍​ടി​സി സൂ​ച​ന ലൈ​റ്റ് ഇ​ട്ടി​ല്ല. യാ​ത്ര​ക്കാ​ര​നെ ഇ​റ​ക്കു​മ്പോ​ൾ ബ​സ് ഇ​ട​തു​വ​ശ​ത്തേ​ക്ക് ഒ​തു​ക്കി നി​ർ​ത്തി​യ​തു​മി​ല്ല. വ​ള​വു​ക​ളി​ൽ വ​ണ്ടി നി​ർ​ത്ത​രു​തെ​ന്ന നി​യ​മ​വും കെ​എ​സ്ആ​ര്‍​ടി​സി ലം​ഘി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.