ട്വ​ന്‍റി20 ലോ​ക​ക​പ്പ് തോ​ൽ​വി: സെ​ല​ക്ട​ർ​മാ​രെ ബി​സി​സി​ഐ പു​റ​ത്താ​ക്കി

11:38 PM Nov 18, 2022 | Deepika.com
മും​ബൈ: ഇ​ന്ത്യ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​സെ​ല​ക്ട​ർ​മാ​രെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് (ബി​സി​സി​ഐ) പു​റ​ത്താ​ക്കി. ട്വ​ന്‍റി20 ലോ​ക​ക​പ്പ് പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

സെ​ല​ക്ട​ർ​മാ​രു​ടെ സ്ഥാ​ന​ത്തേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച​താ​യി ബി​സി​സി​ഐ വെ​ള്ളി​യാ​ഴ്ച അ​റി​യി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 28 ന് ​വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ്.

മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ചേ​ത​ൻ ശ​ർ​മ മു​ഖ്യ സെ​ല​ക്ട​റാ​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യെയാണ് ബോ​ർ​ഡ് ഒ​ഴി​വാ​ക്കിയത്. സു​നി​ൽ ജോ​ഷി (സൗ​ത്ത് സോ​ൺ), ഹ​ർ​വീ​ന്ദ​ർ സിം​ഗ് (മ​ധ്യ​മേ​ഖ​ല), ദേ​ബാ​ശി​ഷ് മൊ​ഹ​ന്തി (കി​ഴ​ക്ക​ൻ മേ​ഖ​ല) എ​ന്നി​വ​രാ​യി​രു​ന്നു സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

ക​ഴി​ഞ്ഞ മാ​സം മും​ബൈ​യി​ൽ ന​ട​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​നു ശേ​ഷം പു​തി​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​മെ​ന്ന് ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​സൂ​ചി​പ്പി​ച്ചി​രു​ന്നു.