പ​ക​ര​ക്കാ​രു​ടെ പ​ക​ർ​ന്നാ​ട്ടം; ഈ​സ്റ്റ് ബം​ഗാ​ളി​നെ വീ​ഴ​ത്തി ഒ​ഡീ​ഷ

09:45 PM Nov 18, 2022 | Deepika.com
കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ലി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഒ​ഡീ​ഷ. ആ​ദ്യ പ​കു​തി​യി​ൽ‌ ര​ണ്ട് ഗോ​ളി​ന് മു​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ഈ​സ്റ്റ് ബം​ഗ​ളി​ന്‍റെ തോ​ൽ​വി. സ്വ​ന്തം കാ​ണി​ക​ൾ​ക്ക് മു​ന്നി​ലെ പ​രാ​ജ​യം മു​റി​വി​ൽ മു​ള​ക് പു​ര​ട്ടു​ന്ന​താ​യി.

ആ​ദ്യ പ​കു​തി​യി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ എ​ണ്ണം​പ​റ​ഞ്ഞ ര​ണ്ട് ഗോ​ളി​ലൂ​ടെ മു​ന്നി​ലെ​ത്തി. സെം​ബോ​യി (23), മ​ഹേ​ഷ് (35) എ​ന്നി​വ​രാ​യി​രു​ന്നു ബം​ഗാ​ളി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്.

എ​ന്നാ​ൽ ഇ​ട​വേ​ള ക​ഴി​ഞ്ഞെ​ത്തി​യ ശേ​ഷം ഒ​ഡീ​ഷ് ഗി​യ​ർ​മാ​റ്റി. പ​ക​ര​ക്കാ​രാ​യി​രു​ന്നു ഒ​ഡീ​ഷ​യു​ടെ ര​ക്ഷ​ക​രാ​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ നാ​ല് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഒ​ഡീ​ഷ​ക്കാ​ർ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ഇ​തി​നു ഫ​ല​മു​ണ്ടാ​യി. പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ പെ​ദ്രോ മാ​ർ​ട്ടി​ൻ ക​ള​ത്തി​ലെ​ത്തി ര​ണ്ട് മി​നി​റ്റി​നു​ള്ളി​ൽ (47,48) ഇ​ര​ട്ട ഗോ​ളി​ലൂ​ടെ ഒ​ഡീ​ഷ​യെ ഒ​പ്പ​മെ​ത്തി​ച്ചു. മ​റ്റൊ​രു പ​ക​ര​ക്കാ​ര​ൻ ജെ​റി (65) ഒ​ഡീ​ഷ​യ്ക്കു ലീ​ഡ് സ​മ്മാ​നി​ച്ചു. 76 മി​നി​റ്റി​ൽ ന​ന്ദ​കു​മാ​ർ ശേ​ഖ​ർ ഒ​ഡീ​ഷ​യു​ടെ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.