ഗവർണറുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സ്പീക്കർ

02:48 PM Nov 18, 2022 | Deepika.com
തിരുവനന്തപുരം: ഡിസംബർ അഞ്ച് മുതൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ തയാറാക്കുന്ന അജണ്ടയനുസരിച്ച് കാര്യങ്ങൾ നടക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ഷംസീർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സർവകലാശാല ചാൻസലർ പദവിയിൽനിന്നു ഗവർണറെ ഒഴിവാക്കുന്നതിനുള്ള ബിൽ കൊണ്ടുവരാനായി ചേരുന്ന നിയമസഭാ സമ്മേളന ശിപാർശയ്ക്കു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിന്‍റെ ശിപാർശ വ്യാഴാഴ്ചയാണ് രാജ്ഭവനിൽ ലഭിച്ചത്. തുടർന്ന് ഓണ്‍ലൈനായി ഫയൽ വരുത്തി അനുമതി നൽകുകയായിരുന്നു.