ഫാ​റൂ​ഖ് അ​ബ്ദു​ള്ള സ്ഥാ​ന​മൊ​ഴി​ഞ്ഞു

12:57 PM Nov 18, 2022 | Deepika.com
ശ്രീ​ന​ഗ​ർ: നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ന്‍​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ച് ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഫാ​റൂ​ഖ് അ​ബ്ദു​ള്ള. പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ഡി​സം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് അ​ബ്ദു​ള്ള വ്യ​ക്ത​മാ​ക്കി.

അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ഇ​നി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ബ്ദു​ള്ള, പു​തു​ത​ല​മു​റ മു​ന്നോ​ട്ട് വ​രേ​ണ്ട സ​മ​യ​മാ​യെ​ന്നും പാ​ർ​ട്ടി അം​ഗ​മാ​യ ഏ​തൊ​രാ​ൾ​ക്കും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും പ്ര​സ്താ​വി​ച്ചു.

അ​ബ്ദു​ള്ള​യു​ടെ മ​ക​നും കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഒ​മ​ർ അ​ബ്ദു​ള്ള​യെ താ​ക്കോ​ൽ സ്ഥാ​ന​ത്ത് പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.