ഭീ​ക​ര​വാ​ദ​ത്തെ ചി​ല രാ​ജ്യ​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്നു, ഇ​ന്ത്യ ഒ​രി​ക്ക​ലും മാ​പ്പ് ന​ൽ​കി​ല്ല: പ്ര​ധാ​ന​മ​ന്ത്രി

02:50 PM Nov 18, 2022 | Deepika.com
ന്യൂഡൽഹി: ഭീകരവാദത്തിനെതിരേ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് ഇന്ത്യ ഒരിക്കലും മാപ്പ് നൽകില്ലെന്നും അതിന്‍റെ വേരറക്കുമെന്നും ഡൽഹിയിൽ ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ഭീകരവാദ ഫണ്ടിംഗിനെ ശക്തമായി ചെറുക്കും. ഒരു രൂപ പോലും ഭീകരവാദത്തിനായി ചെലവഴിക്കപ്പെടില്ലെന്ന് ഉറപ്പ് വരുത്തും. ആസൂത്രിത ശക്തികളാണ് ഇതിനു പിന്നിലുള്ളത്. ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ശക്തമായി തന്നെ നേരിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.