ടി​ക്ക​റ്റ് ത​ർ​ക്കം: ടി​ടി​ഇ ത​ള്ളി​യി​ട്ട സൈ​നി​ക​ന് കാ​ൽ ന​ഷ്ട​മാ​യി

10:12 AM Nov 18, 2022 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ടി​ക്ക​റ്റി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ടി​ക്ക​റ്റ് എ​ക്സാ​മി​ന​ർ(​ടി​ടി​ഇ) ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട സൈ​നി​ക​ന്‍റെ കാ​ൽ അ​റ്റു​പോ​യി. ഉ​ത്ത​ർ പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ സോ​നു എ​ന്ന സൈ​നി​ക​നാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ന് ഇ​ര​യാ​യ​ത്.

ദി​ബ്രു​ഗ​ഡി​ൽ നി​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന രാ​ജ​ധാ​നി എ​ക്സ​പ്ര​സ് ബ​റേ​ലി സ്റ്റേ​ഷ​നി​ലെ​ത്തി​യ വേ​ള​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ടി​ക്ക​റ്റ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ സു​പ​ൻ ബോ​റെ എ​ന്ന ടി​ടി​ഇ സോ​നു​വു​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ സോ​നു​വി​നെ ബ​റേ​ലി സ്റ്റേ​ഷ​നി​ലെ ര​ണ്ടാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ബോ​റെ ത​ള്ളി​യി​ട്ടു.

നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​നി​ട​യി​ൽ​പ്പെ​ട്ട സോ​നു​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റെ​ന്ന് ക​ണ്ട​തോ​ടെ ബോ​റെ സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പ്പെ​ട്ടു. സോ​നു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നും കൊ​ല​പാ​ത​ക​ശ്ര​മം ചാ​ർ​ജ് ചെ​യ്യ​പ്പെ​ട്ട ബോ​റെ​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.