ഗാ​സ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ തീ​പി​ടി​ത്തം; കു​ട്ടി​ക​ള​ട​ക്കം 21 പേ​ർ മ​രി​ച്ചു

06:50 AM Nov 18, 2022 | Deepika.com
ഗാ​സ: ഗാ​സ മു​ന​മ്പി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 21 പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ പ​ത്ത് പേ​ർ കു​ട്ടി​ക​ളാ​ണ്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ജ​ല​ബി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ വീ​ട്ടി​ൽ നി​ന്നു​ണ്ടാ​യ പാ​ച​ക വാ​ത​കം ചോ​ർ​ച്ച​യാ​ണ് തീ​പി​ടി​ത്ത​തി​ന് കാ​ര​ണം എ​ന്നാ​ണ് നി​ഗ​മ​നം.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ ​നി‌‌​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യ​രാ​മെ​ന്ന് പ​ല​സ്തീ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി.

ഗാ​സ​യി​ലെ എ‌​ട്ടു അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ ഒ​ന്നാ​ണ് ജ​ല​ബി​യ.