കണ്ണൂർ: സ്വകാര്യമേഖല കേന്ദ്രീകരിച്ച് മരുന്നുകന്പനികൾ വലിയ കൊള്ളയാണു നടത്തുന്നതെന്ന് മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി. ഫാർമസി കൗൺസിൽ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ.
ശാസ്ത്രം വളർന്നതോടെ ഫാർമസി മേഖലയിലും വലിയ മാറ്റമാണുണ്ടായത്. കേരളത്തിൽ പൊതുജനാരോഗ്യരംഗത്ത് സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ മരുന്ന് ലഭ്യമാകുന്നത് വലിയൊരു ആശ്വാസമാണെന്നും പി.കെ. ശ്രീമതി പറഞ്ഞു.
സ്വകാര്യമേഖലയിൽ മരുന്നുകന്പനികൾ നടത്തുന്നതു വലിയ കൊള്ള: പി.കെ. ശ്രീമതി
04:52 AM Nov 18, 2022 | Deepika.com