മെ​സി​യു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്ക​ണം; മ​ല​യാ​ളി സ്പോ​ർ​ട്സ് സൈ​ക്കോ​ള​ജി​സ്റ്റ് ഖ​ത്ത​റി​ലേ​ക്ക്

04:35 AM Nov 18, 2022 | Deepika.com
കൊ​ച്ചി: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ലോ​ക​കി​രീ​ടം നേ​ടാ​ൻ അ​ർ​ജ​ന്‍റൈ​ൻ നാ​യ​ക​ൻ ല​യ​ണ​ൽ മെ​സി​ക്കാ​യി മ​നഃ​ശാ​സ്ത്ര ത​ന്ത്ര​ങ്ങ​ളൊ​രു​ക്കു​ക​യാ​ണ് സ്പോ​ർ​ട്സ് പെ​ർ​ഫോ​മ​ൻ​സ് സൈ​ക്കോ​ള​ജി വി​ദ​ഗ്ധ​ൻ ഡോ. ​വി​പി​ൻ വി. ​റോ​ൾ​ഡ​ന്‍റ്.

പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ പി​ന്നി​ട്ട് നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്കെ​ത്തു​ന്പോ​ൾ നി​ർ​ണാ​യ​ക മ​ത്സ​ര​ങ്ങ​ളി​ൽ അ​ർ​ജ​ന്‍റീ​ന ടീ​മി​ന് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​തി​സ​മ്മ​ർ​ദം അ​തി​ജീ​വി​ക്കാ​ൻ ത​ന്‍റെ പീ​ക്ക് പെ​ർ​ഫോ​മ​ൻ​സ് സ്ട്രാ​റ്റ​ജി​യു​മാ​യി ഉ​ട​ൻ ഖ​ത്ത​റി​ലേ​ക്ക് പു​റ​പ്പെ​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഡോ. ​വി​പി​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ർ​ജ​ന്‍റൈ​ൻ ടീ​മു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു പാ​ലാ രാ​മ​പു​രം സ്വ​ദേ​ശി​യാ​യ വി​പി​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ, സ്പാ​നി​ഷ് ലീ​ഗി​ലെ വ​ന്പ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ മോ​ശം പ്ര​ക​ട​ന​സ​മ​യ​ത്ത് അ​വ​രെ വി​ജ​യ​വ​ഴി​യി​ലേ​ക്കു തി​രി​ച്ചെ​ത്തി​ച്ച സൈ​ക്കോ​ള​ജി​ക്ക​ൽ സ്ട്രാ​റ്റ​ജി​ക​ൾ ത​യാ​റാ​ക്കി​യ​വ​രി​ൽ ഡോ. ​വി​പി​ൻ റോ​ൾ​ഡ​ന്‍റു​മു​ണ്ടാ​യി​രു​ന്നു. അ​ർ​ജ​ന്‍റീ​ന​യു​ടെ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​നാ​യി എ​ത്തി​ക്ക​ൽ ഡ്രീം ​ഹാ​ക്കിം​ഗ് ഫോ​ർ​മു​ല​യു​മാ​യാ​ണ് അ​ദ്ദേ​ഹം ത​യാ​റെ​ടു​ക്കു​ന്ന​ത്.

മെ​സി​യു​ടെ ഫീ​ലിം​ഗ്സ്, ഇ​മോ​ഷ​ൻ​സ്, മൂ​ഡ് എ​ന്നി​വ എ​ന്തൊ​ക്കെ​യാ​ണ് എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും ക​ള​ത്തി​ലെ പ്ര​ക​ട​ന​മെ​ന്ന് ഡോ. ​വി​പി​ൻ പ​റ​ഞ്ഞു. ക​പ്പ് അ​ർ​ജ​ന്‍റീ​ന​യ്ക്കു ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.