കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി പൊ​തു​വേ​ദി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു

03:06 AM Nov 18, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി പൊ​തു​വേ​ദി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു. ഉ​ത്ത​ര ബം​ഗാ​ളി​ൽ സി​ലി​ഗു​രി​യി​ലെ ശി​വ​മ​ന്ദി​ർ മു​ത​ൽ സേ​വ​ക് ക​ന്‍റോ​ൺ​മെ​ന്‍റ് വ​രെ​യു​ള്ള പാ​ത​യു​ടെ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഗ​ഡ്ക​രി.

ര​ക്ത​സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് ഗ​ഡ്ക​രി കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ പ​രി​പാ​ടി നി​ർ​ത്തി​വ​ച്ച് ഗ​ഡ്ക​രി​യെ വേ​ദി​ക്ക് പി​റ​കി​ലു​ള്ള ഗ്രീ​ൻ റൂ​മി​ലേ​ക്ക് മാ​റ്റി. ഗ്രീ​ൻ റൂ​മി​ൽ വ​ച്ച് സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​യി. ഉ​ട​ൻ ഡോ​ക്ട​ർ​മാ​രെ​ത്തി അ​ടി​യ​ന്ത​ര പ​രി​ച​ര​ണം ന​ൽ​കി.